കീഴ്പള്ളി മേഖലയിൽ മഴയിലും കാറ്റിലും മരങ്ങൾ വീണു; ഗതാഗതം തടസപ്പെട്ടു
1540338
Monday, April 7, 2025 1:06 AM IST
ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പള്ളി കക്കുവ ആറളം ഫാം റോഡിൽ വേനൽ മഴയിലും കാറ്റിലും മരങ്ങൾ വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.
ഇന്നലെ വൈകുന്നേരം 4.30 ഓടെ ആരംഭിച്ച കനത്ത കാറ്റിലും മഴയിലുമാണ് മരങ്ങൾ കടപുഴകിയത്.
കാരക്കാട്ട് ജോർജിന്റെ 75 വാഴകളും, 22 കവുങ്ങുകളും കാറ്റിൽ ഒടിഞ്ഞു വീണു. നാട്ടുകാരുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. എങ്കിലും മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.
മരങ്ങൾ വീണതിൽ പോസ്റ്റ് ഉൾപ്പെടെ തകർന്നതാണ് വൈദ്യുത ബന്ധം തകരാൻ കാരണം.