പണം വിഴുങ്ങാൻ കരാറുകാരന്റെ കുഴിയടയ്ക്കൽ ചെപ്പടിവിദ്യ: കണ്ണടച്ച് പൊതുമരാമത്ത് വകുപ്പും
1540337
Monday, April 7, 2025 1:06 AM IST
ഇരിട്ടി: ആറളം ഫാം, പുനരധിവാസ മേഖല എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന കുഴിയില്ലാത്ത പൊതുമരാമത്ത് റോഡിൽ പണം വിഴുങ്ങാൻ കരാറുകാരന്റെ കുഴിയടയ്ക്കൽ ചെപ്പടിവിദ്യ. ശ്രദ്ധയിൽപെട്ടിട്ടും ഇതിനുനേരെ കണ്ണടയ്ക്കുകയാണ് പൊതുമരാമത്ത് വകുപ്പെന്നാണ് ആരോപണം.
കീഴ്പള്ളിയിൽ നിന്നും പാലപുഴയിലേക്ക് പോകുന്ന ഒന്പത് കിലോമീറ്റർ വരുന്ന റോഡിൽ വർഷാവർഷം ഇത്തരത്തിൽ മെയിന്റനൻസ് എന്ന പേരിൽ പ്രവൃത്തി നടത്തിയെന്നു പറഞ്ഞ് പണം വിഴുങ്ങുന്നതായാണ് ആരോപണം. പൊതുമരാമത്ത് വകുപ്പ് അറിഞ്ഞാണ് ഈ വ്യാജ പ്രവൃത്തി എന്നാണ് ആരോപണം.
ആറളം ആദിവാസി പുനരധിവാസ മേഖലയിലൂടെ കടന്നുപോകുന്ന റോഡായതിനാൽ ആരും ചോദിക്കാൻ വരില്ലെന്ന കരാറുകന്റെ വിശ്വാസമാണ് കുഴിയില്ലാത്ത സ്ഥലത്ത് കുഴി നികത്തിയെന്നു കാണിച്ചുള്ള തട്ടിപ്പ്. ഇത്തരം തട്ടിപ്പ് തടയാൻ പൊതുമരാമത്ത് മന്ത്രി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.