75 ശതമാനം വരെ വിലക്കുറവുമായി നിക്ഷാനില്‍ വിഷു "പൊന്‍കണി ഓഫര്‍'
1540355
Monday, April 7, 2025 1:06 AM IST
കണ്ണൂർ: വിഷു-ഈസ്റ്റര്‍ സീസണില്‍ ഏതൊരു ഉപഭോക്താവിനും ഏറ്റവും അനായാസമായി ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും 75 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരവുമായി നിക്ഷാനില്‍ വിഷു "പൊന്‍കണി ഓഫര്‍' സെയിലിനു തുടക്കമായി.
സെയിലിനോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന ഗൃഹോപകരണങ്ങള്‍ക്ക് അവിശ്വസനീയമായ വിലക്കുറവാണ് നിക്ഷാൻ അവതരിപ്പിക്കുന്നത്. ബ്രാന്‍ഡഡ് എയര്‍കണ്ടീഷണറുകള്‍ക്കും വാഷിംഗ് മെഷീനുകള്‍ക്കും 55 ശതമാനം വരെ വിലക്കുറവാണ് നിക്ഷാനില്‍. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ സ്ക്രാച്ച് കാര്‍ഡിലൂടെ ഉറപ്പായും സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്. കമ്പനികള്‍ നല്കുന്ന ഓഫറുകള്‍ക്ക് പുറമെ ഒരു സ്കോഡ കുഷാക്ക്, രണ്ട് ബിഎംഡബ്ള്യു ജി 310 ആർആർ സ്പോർട്സ് ബൈക്ക്, ഏഥര്‍ റിസ്റ്റാ സ്കൂട്ടറുകള് തുടങ്ങിയ കിടിലന്‍ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ നേടാന്‍ സാധിക്കും.
കൂടാതെ പഴയ ഗൃഹോപകരണങ്ങള്‍ അപ്ഗ്രേഡ് ചെയ്ത് നിലവിലുള്ള എല്ലാ ഓഫറുകളോടും കൂടി പുതുപുത്തന്‍ ഉത്പന്നങ്ങള്‍ വിഷു-ഈസ്റ്റര്‍ സ്പെഷൽ എക്സ്ചേഞ്ച് ഓഫറിലൂടെ സ്വന്തമാക്കാം.
ഒപ്പം തന്നെ ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഏറ്റവും ആകര്‍ഷകമായ ഈസി ഇഎംഐ സൗകര്യവും ലഭ്യമാണ്. ഏതൊരു ഉപഭോക്താവിനും സൗകര്യപ്രദമായ പലിശരഹിത വായ്പാ സൗകര്യത്തോടെ ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാം. കൂടാതെ 25,000 രൂപ വരെ മികച്ച കാഷ്ബാക്ക് ഓഫറും എക്സ്ട്രാ വാറന്റിയും നിക്ഷാന്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു.
കേരളത്തിലെവിടെയും സൗജന്യ ഹോം ഡെലിവറി സൗകര്യവും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്കായുള്ള വണ്‍സ്റ്റോപ്പ് ഷോപ്പ് സൊല്യൂഷനായ നിക്ഷാന്‍ ഒരുക്കിയിരിക്കുന്നു. ഓഫറുകളെക്കുറിച്ച് കൂടുതലറിയാൻ 7902818181 എന്ന ഫോൺ നന്പറിൽ ബന്ധപ്പെടുക.