യുഡിഎഫ് സായാഹ്ന ധർണ നടത്തി
1540351
Monday, April 7, 2025 1:06 AM IST
പയ്യാവൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സായാഹ്ന ധർണ നടത്തി. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി ബേബി തോലാനി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ഇ.കെ. കുര്യൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സി.പി. ജോസ്, ജോയ് പുന്നശേരിമലയിൽ, വി.പി.അബ്ദുൾ ഖാദർ, ഒ.കെ.ശ്രീധരൻ, ഫിലിപ്പ് പാത്തിയ്ക്കൽ, കെ.ടി.മൈക്കിൾ, ബേബി മുല്ലക്കരി, ടി.പി.അഷ്റഫ്, ജയിംസ് തുരുത്തേൽ, പി.ആർ. രാഘവൻ, കെ.വി. ഫ്രാൻസിസ്, കുഞ്ഞുമോൻ കുഴിവേലി, ജേക്കബ് പനന്താനം, സവിത ജയപ്രകാശ്, അമൽ തോമസ്, കുര്യാക്കോസ് തെരുവത്ത്, തോമസ് കൊടിയംകുന്നേൽ എന്നിവർ പ്രസംഗിച്ചു.