സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1540344
Monday, April 7, 2025 1:06 AM IST
ഇരിട്ടി: ഐആർപിസി അയ്യൻകുന്ന്, ലയൺസ് ഇരിട്ടി സിറ്റി, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ എന്നിയുടെ സംയുക്താഭിമുഖ്യത്തിൽ അങ്ങാടിക്കടവ് പ്ലാക്കിൽ ഓഡിറ്റോറിയത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. ഒ.എ. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, അങ്ങാടിക്കടവ് ഇടവക വികാരി ഫാ. ബോബൻ റാത്തപ്പള്ളി, കെ.വി. സക്കീർ ഹുസൈൻ, സിബി വാഴക്കാല, ബിജോയി പ്ലാത്തോട്ടം, പവിത്രൻ പായം, ആന്റണി പുളിയംമാക്കൽ, സുധീഷ് ജോസഫ്, ഒ.ടി. അപ്പച്ചൻ, ജയിംസ് പ്ലാക്കിൽ എന്നിവർ പ്രസംഗിച്ചു. 100ൽ അധികം രോഗികൾ ക്യാമ്പിലെത്തി പരിശോധന നടത്തി. ആദ്യം രജിസ്റ്റർ ചെയ്ത 100 രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകി.