യുഡിഫ് വൈൽഡ് ലൈഫ് മാർച്ച്; സംഘാടക സമിതി രൂപീകരിച്ചു
1540341
Monday, April 7, 2025 1:06 AM IST
ഇരിട്ടി: വന്യമൃഗ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ യുഡിഎഫ് നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 10ന് ഇരിട്ടി വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് നടത്തുന്ന മാർച്ച് വിജയിപ്പിക്കാൻ യുഡിഎഫ് പേരാവൂർ, മട്ടന്നൂർ ഇരിക്കൂർ നിയോജക മണ്ഡലം സംയുക്ത കമ്മിറ്റി യോഗം തീരുമാനിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പുന്നാട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യുഡിഎഫ് ജില്ലാ ചെയര്മാന് പി.ടി. മാത്യു അധ്യക്ഷ വഹിച്ചു.
മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, ഇബ്രാഹിം മുണ്ടേരി, ചാക്കോ പാലക്കലോടി, കെ. വേലായുധൻ, മോഹനൻ, ലിസി ജോസഫ്, ബെന്നി തോമസ്, ജെയ്സണ്‍ കാരക്കാട്ട്, പി.സി. രാമകൃഷ്ണന്, വി.ടി. തോമസ്, സാജു യോമസ്, ജൂബിലി ചാക്കോ, കെ.പി. ഷാജി, എം.കെ. കുഞ്ഞിക്കണ്ണൻ, എം.എം. മജീദ്, ഒമ്പാൻ ഹംസ, ഇ.പി. ഷംസുദ്ദീൻ, സുരേഷ് മാവില, കാഞ്ഞിരോളി രാഘവൻ, പി.കെ. കുട്ട്യാലി, ടി.എൻ.എ. ഖാദർ, ടി.വി. രവീന്ദ്രൻ, വി.ആര്. ഭാസ്കരന്, തോമസ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.