കോഴിയും കൂടും വിതരണോദ്ഘാടനം
1540349
Monday, April 7, 2025 1:06 AM IST
കാർത്തികപുരം: ഉദയഗിരി പഞ്ചായത്ത് കുടുംബശ്രീ, സിഡിഎസ് നേതൃത്വത്തിൽ എസ്ടി മേഖലയിൽ വിധവകളായ സ്ത്രീകൾക്ക് കോഴിയും കൂടും വിതരണം ചെയ്തു. പതിനെട്ടായിരം രൂപ സബ്സിഡി നിരക്കിൽ 24 കോഴികളെ കൂട് അടക്കമാണ് നൽകിയത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ സൂര്യ പ്രകാശ് അധ്യക്ഷത വഹിച്ചു. എം.കെ. സുരേന്ദ്രൻ, രജനി രാജൻ, രമ്യ ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.