രാജ്യം നേരിടുന്നത് ഗുരുതര പ്രതിസന്ധി: പി. സന്തോഷ്കുമാർ എംപി
1540343
Monday, April 7, 2025 1:06 AM IST
കൂത്തുപറമ്പ്: രാജ്യം ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണെന്ന് പി. സന്തോഷ് കുമാര്‍ എംപി. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന രീതി കേന്ദ്ര സർക്കാർ സ്വീകരിച്ചു വരികയാണ്. രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരായ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ എല്ലാ തരത്തിലും ശ്വാസംമുട്ടിക്കുക എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ ചിറ്റാരിപ്പറമ്പ് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കണ്ണവം വി.വി. കൃഷ്ണമാരാര്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംപി. കെ.വി. ശ്രീധരന് പതാക ഉയര്‍ത്തി. വി.കെ. സുരേഷ് ബാബു, സി. വിജയന്, എം. വിനോദന്‍, പി.വി. സുരേന്ദ്രന്, വി.സുനില്‍കുമാര്‍ എന്നിവർ പ്രസംഗിച്ചു.