മഴയിലും കാറ്റിലും വൻ നാശനഷ്ടം
1540346
Monday, April 7, 2025 1:06 AM IST
തേർത്തല്ലി: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തേർത്തല്ലി ആനത്താംവളപ്പിലെ അങ്കണവാടിക്ക് സമീപം താമസിക്കുന്ന എടാട്ടേൽ സേവ്യർ, ജോമോൻ കിഴക്കേക്കൂറ്റ് എന്നിവർക്കാണ് വലിയ നാശനഷ്ടം ഉണ്ടായത്.
സേവ്യറിന് പത്തിലധികം റബറും ആറ് കവുങ്ങും 40 വർഷം പഴക്കമുള്ള ഏഴ് ജാതികളും, ജോമോന് 40 കവുങ്ങ് കുലയ്ക്കാറായതും, കുലച്ചതുമായ 75 വാഴയും പൂർണമായും കാറ്റിൽ നിലം നിലംപൊത്തി. കൂടാതെ അയൽവാസിയുടെ പന മരം ഒടിഞ്ഞുവീണത് ജോമോന്റെ കുളത്തിലേക്കാണ്. ഇതുമൂലം കുളം ഇടിയുകയും കുളത്തിലുണ്ടായിരുന്ന രണ്ടു മോട്ടോറുകൾക്കും കേടുപാടുകളും സംഭവിച്ചു.