കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1540347
Monday, April 7, 2025 1:06 AM IST
ചെറുപുഴ: മാസപ്പടി കേസിൽ വീണ വിജയൻ പ്രതിയായ സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ചെറുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. ഡിസിസി നിർവാഹക സമിതിയംഗം തങ്കച്ചൻ കാവാലം യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഡിസിസി നിർവാഹക സമിതിയംഗം ആലയിൽ ബാലകൃഷ്ണൻ, സലിം തേക്കാട്ടിൽ, പി.വി. ബാബു, മാത്യു തടത്തിൽ, ടി.വി. ജനാർദനൻ, വി.വി. ദാമോദരൻ, ജോൺ ജോസഫ് തയ്യിൽ, ജിജി കൊച്ചുപറമ്പിൽ, എം.ടി.പി. മുഹമ്മദ് കുഞ്ഞി, ജയ്സൺ പൂക്കളം, പി.പി. ബാലകൃഷ്ണൻ, ലളിതാ ബാബു, പ്രണവ് കരള, ബിജു പുളിമൂട്ടിൽ, കെ.ജെ. സാജു, കൃഷ്ണൻകുട്ടി, ജോയ്സി ഷാജി, കെ. ഡി. പ്രവീൺ, ലൈസമ്മ പനക്കൽ, രേഷ്മ വി. രാജു, പി. മിഥുൻ, അനീഷ് ആന്റണി, പി. തമ്പാൻ, സന്ദീപ്, അമൽ, കൃഷ്ണൻ പള്ളിക്കര, നസീമ കാസിം എന്നിവർ പ്രസംഗിച്ചു.