നീന്തൽ പരിശീലന ക്യാമ്പിന് തുടക്കമായി
1540350
Monday, April 7, 2025 1:06 AM IST
നെല്ലിക്കുറ്റി: കേരളോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല നീന്തൽ പരിശീലന ക്യാമ്പിന് തുടക്കമായി. നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിന് സമീപമുള്ള ഏരുവേശി പഞ്ചായത്തിന്റെ നീന്തൽക്കുളത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു.
ടോമി ചാമക്കാല, ജൂബി സി. ജസ്റ്റിൻ, ഷൈജു ഇലവുങ്കൽ, സാവിയോ ഇടയാടിയിൽ എന്നിവർ പ്രസംഗിച്ചു. ദിവസവും വൈകുന്നേരം നാലു മുതൽ 5.30വരെ 10 ദിവസത്തെ ശാസ്ത്രീയ പരിശീലനമാണ് നൽകുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫോൺ: 9447048592, 9496832214.