ദ്വിദിന സഹവാസ ക്യാമ്പ് തുടങ്ങി
1537535
Saturday, March 29, 2025 1:56 AM IST
ചന്ദനക്കാംപാറ: ചെറുപുഷ്പ യുപി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. വിദ്യാർത്ഥികളിൽ നേതൃത്വപാടവവും, ഉൾക്കരുത്തും, സ്വയം പര്യാപ്തതയും കൈവരിക്കുക, ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ നയിക്കുക എന്നീ ലക്ഷ്യങ്ങളാണ് ക്യാന്പിനുള്ളത്.
പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
മുഖ്യാധ്യാപിക വിജി മാത്യു, ഫാ. ജിൻസ് ചൊള്ളമ്പുഴ, കെ.പി. നാരായണൻ, മണി ബാബു, അനു ഇമ്മാനുവൽ, ജൂലിയറ്റ് എം. വിത്സൻ, റോയി വെട്ടത്ത്, ജെസി സിജോയ് എന്നിവർ പ്രസംഗിച്ചു.