സാമൂഹ്യ വിരുദ്ധർ ഇലഞ്ഞിമരങ്ങൾ ആസിഡ് ഒഴിച്ച് ഉണക്കി
1537161
Friday, March 28, 2025 12:53 AM IST
ചെറുപുഴ: പുളിങ്ങോം ടൗണിൽ ഓട്ടോ സ്റ്റാൻഡിനു സമീപത്തെ രണ്ട് ഇലഞ്ഞിമരങ്ങൾ സാമൂഹ്യ വിരുദ്ധർ ആസിഡ് ഒഴിച്ച് ഉണക്കി. ഇലഞ്ഞിമരങ്ങൾ ഒരു കാരണവുമില്ലാതെ പെട്ടെന്ന് വാടുവാൻ തുടങ്ങിയപ്പോഴാണ് ഓട്ടോറിക്ഷാ തൊഴിലാളികളും വ്യാപാരികളും ശ്രദ്ധിക്കുന്നത്. പരിശോധിച്ച പ്പോഴാണ് ചുവട്ടിൽ ആസിഡ് ഒഴിച്ചതായി മനസിലാക്കുന്നത്. ടൗണിന് കുളിരേകി നിന്നിരുന്ന ഇലഞ്ഞിമരം നശിപ്പിച്ചതിൽ വൻ പ്രതിഷേധമാണുയരുന്നത്.
സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ പ്രസിഡന്റ് കെ. ബിനൂപ്, ഏകോപന സമിതി ചെറുപുഴ മേഖലാ പ്രസിഡന്റ് റോയി ജോസ്, ഏകോപന സമിതി ചെറുപുഴ മേഖലാ യൂത്ത് വിംഗ് പ്രസിഡന്റ് വിനോഷ് എല്ലോഹിൽ എന്നിവർ പ്രതിഷേധിച്ചു. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.