മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
1537075
Thursday, March 27, 2025 7:37 AM IST
കണ്ണൂർ: എക്സൈസ് സംഘം പാപ്പിനിശേരി, വളപട്ടണം മേഖലകളിൽ നടത്തിയ റെയ്ഡിൽ മയക്കുമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
പുതിയതെരു സ്വദേശി സി. ഇർഷാദിനെയാണ് 170 മില്ലിഗ്രാം മെത്താംഫിറ്റാമിനുമായി അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.വി. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) വി.പി.ശ്രീകുമാർ സി.ജിതേഷ് സിവിൽ എക്സൈസ് ഓഫീസർമാരായ എഡ്വിൻ ടി. ജയിംസ് എന്നിവരും പ്രതിയ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.