കണ്ണൂർ ബൈബിൾ കൺവൻഷൻ "സ്വർഗീയാഗ്നി' ഇന്ന് തുടങ്ങും
1537151
Friday, March 28, 2025 12:53 AM IST
കണ്ണൂർ: കണ്ണൂർ രൂപതയിലെ ഫൊറോന ദേവാലയങ്ങളുടെ നേതൃത്വത്തിൽ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ഇന്നു മുതൽ ഏപ്രിൽ ഒന്നു വരെ കണ്ണൂർ ബൈബിൾ കൺവൻഷൻ സ്വർഗീയാഗ്നി നടക്കും. ദിവസവും വൈകുന്നേരം 4.30 മുതൽ രാത്രി 9.30 വരെ നടക്കുന്ന ബൈബിൾ കൺവൻഷന് തൃശൂർ ഗ്രേയ്സ് ഓഫ് ഹെവാൻ ധ്യാനകേന്ദ്ര ടീമാണ് നേതൃത്വം നൽകുന്നത്.
ദിവ്യബലി, ദൈവവചന പ്രഘോഷണം, രോഗശാന്തി ശ്രുശ്രൂഷ എന്നിവ ഉൾക്കൊള്ളിച്ചാണ് ബൈബിൾ കൺവൻഷൻ. കൗൺസിലിംഗിനും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. കണ്ണൂർ ഫൊറോന വികാരി റവ.ഡോ. ജോയ് പൈനാടത്തിന്റെയും ഫൊറോനയിലെ എട്ട് ദേവാലയങ്ങളിലെ ഇടവക വികാരിമാരുടെയും പാരീഷ് കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി. ഇന്ന് വൈകുന്നേരം 4.30 ന് കണ്ണൂർ രൂപത വികാരി ജനറൽ റവ. ഡോ. മോൺ ക്ലാരൻസ് പാലിയത്തിന്റെ മുഖ്യകാർമികത്വത്തിലുളള ആഘോഷമായ ദിവ്യബലിക്ക് ചാലിൽ, കണ്ണാടിപറമ്പ് ഇടവകകൾ നേതൃത്വം നൽകും.
നാളെ വൈകുന്നേരം 4.30 ന് ദിവ്യബലിക്ക് ലെയ്റ്റി കമ്മീഷൻ ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ മുഖ്യ കാർമികത്വവും തലശേരി ഹോളി റോസറി ഇടവകാംഗങ്ങൾ നേതൃത്വം നൽകുകയും ചെയ്യും. 30 ന് വൈകുന്നേരം 4.30 നുളള ദിവ്യബലിക്ക് കണ്ണൂർ രൂപത സഹായ മെത്രാൻ ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശേരി മുഖ്യകാർമികത്വ വഹിക്കും.
തയ്യിൽ, ചാല ഇടവകാംഗങ്ങൾ നേതൃത്വം നൽകും. 31 ന് വൈകുന്നേരം 4.30 ന് കണ്ണൂർ രൂപത പ്രൊക്കുറേറ്റർ ഫാ. ജോർജ് പൈനാടത്ത് മുഖ്യകാർമികത്വവും അഴിക്കോട്, പാപ്പിനിശ്ശേരി ഇടവകാംഗങ്ങൾ നേതൃത്വം നൽകുകയും ചെയ്യും. സമാപന ദിവസമായ ഏപ്രിൽ ഒന്നിന് വൈകുന്നേരം 4.30 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികത്വവും വഹിക്കും. ഹോളിട്രിനിറ്റി കത്തീഡ്രൽ ഇടവകാംഗങ്ങൾ നേതൃത്വം നൽകും.