ഗോൾഡൻ ജൂബിലി മെഗാ ക്വിസ് ഗ്രാൻഡ് ഫിനാലെ നടത്തി
1537524
Saturday, March 29, 2025 1:56 AM IST
ഇരിട്ടി: മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗോൾഡൻ ജൂബിലി മെഗാ ക്വിസ് ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു. പ്രാഥമിക ഘട്ടത്തിൽ ആറു വിദ്യാലയങ്ങളിൽ നടത്തിയ മത്സരത്തിലെ വിജയികളാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത്. ഷാരോൺ സുനിൽ ജയിംസ്, ആൽബർട്ട് എം. റെജി (മണിക്കടവ് സെന്റ് തോമസ് യുപി സ്കൂൾ), കെ. തേജലക്ഷ്മി, വി.പി. ഫർഹാന (പരിക്കളം ശാരദ വിലാസം യുപി സ്കൂൾ), ദൃശ്യ രതീഷ്, ആൻ മരിയ ബിനോയ് (മാട്ടറ കാരിസ് യുപി സ്കൂൾ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മെഗാ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറേമുറിയിൽ ഉദ്ഘാടനം ചെയ്തു. ഉളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, പഞ്ചായത്ത് അംഗം ജാൻസി കുന്നേൽ, പ്രിൻസിപ്പൽ ഷാജി വർഗീസ്, സ്കൂൾ മുഖ്യാധ്യാപകൻ പി.എം. നീലകണ്ഠൻ എന്നിവർ വിജയികൾക്ക് കാഷ് അവാർഡും മെമന്റോയും വിതരണം ചെയ്തു. അധ്യാപകരായ ജിബി ജോസഫ്, വിനിൽ സി. മാത്യു, തോമസ് അലക്സ്, മനു തോമസ്, പൗളിൻ വർക്കി, ആന്റോ തോമസ് എന്നിവർ നേതൃത്വം നൽകി.