ബിഡിജെഎസ് ദുരിത നിവൃത്തി യാത്രയ്ക്ക് ചെറുപുഴയിൽ തുടക്കം
1537532
Saturday, March 29, 2025 1:56 AM IST
ചെറുപുഴ: ബിഡിജെഎസ് നടത്തുന്ന കണ്ണൂർ ജില്ലാ ദുരിത നിവൃത്തിയാത്രയ്ക്ക് ചെറുപുഴയിൽ തുടക്കമായി. വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, 70 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാരുടെ ആയുഷ്ഭാരത് പദ്ധതി കേരളത്തിൽ നടപ്പിലാക്കുക, തെരുവുനായ ആക്രമണം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകൾക്ക് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര. സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ജാഥാ ക്യാപ്റ്റൻ പൈലി വാത്യാട്ടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ടി.എ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ബാബു പൂതപാറ, ഇ. മനീഷ്, കെ.കെ. സോമൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകുന്നേരം 6.45ന് യാത്ര ഇരിട്ടിയിൽ സമാപിക്കും. സമാപന യോഗം രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്യും. കെ.വി. അജി അധ്യക്ഷത വഹിക്കും.