സാമുദായിക ശാക്തീകരണ വർഷ ജ്വാല നടത്തി
1538083
Sunday, March 30, 2025 7:47 AM IST
ചെറുപുഴ: മാതൃവേദി ചെറുപുഴ മേഖലയുടെ നേതൃത്വത്തിൽ സാമുദായിക ശാക്തീകരണ വർഷ ജ്വാല-2025 സംഘടിപ്പിച്ചു. പുളിങ്ങോം സെന്റ് ജോസഫ്സ് പള്ളിയിൽ ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് ഉദ്ഘാടനം ചെയ്തു.
മാതൃവേദി ചെറുപുഴ മേഖലാ പ്രസിഡന്റ് സോജി നെല്ലിക്കൽ അധ്യക്ഷത വഹിച്ചു. പുളിങ്ങോം സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. അഗസ്റ്റിൻ പാണ്ട്യാംമാക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
മാതൃവേദി തലശേരി അതിരൂപതാ പ്രസിഡന്റ് സി.സി. ആന്റണി, സിസ്റ്റർ ലിന്റ സിഎച്ച്എഫ്, റെജീന തെക്കേപ്പറമ്പിൽ, ചെറുപുഴ മേഖലാ ആനിമേറ്റർ സിസ്റ്റർ ജെറോസ്, ഷീജ കുറ്റിയാത്ത് എന്നിവർ പ്രസംഗിച്ചു. ഫാ. ജോബി കോവാട്ട് ക്ലാസിന് നേതൃത്വം നൽകി. വിവിധ യൂണികളുടെ നേത്യത്വത്തിൽ കലാപരിപാടികളും നടന്നു.