മദ്യനിരോധന സമിതി ജില്ലാതല സംയോജന സമ്മേളനം രണ്ടിന്
1538090
Sunday, March 30, 2025 7:56 AM IST
കണ്ണൂർ: സംസ്ഥാന മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാതലത്തിലുള്ള ഇരു വിഭാഗങ്ങളുടെ സംയോജന സമ്മേളനം ഏപ്രിൽ രണ്ടിന് രാവിലെ 9.30ന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന മഹിളാവേദി പ്രസിഡന്റ് പ്രഫ. ഒ.ജെ. ചിന്നമ്മ, സെക്രട്ടറി ഇ. പദ്മിനി, കോ-ഓർഡിനേറ്റർ ടി.എം. രവീന്ദ്രൻ എന്നീ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. 2025-27 വർഷത്തിൽ ജില്ലയിൽ സംഘടനയെ നയിക്കേണ്ട ഭാരവാഹികളെ പ്രഖാപിക്കും. മഹിളാവേദി ജില്ലാ ഭാരവാഹികൾ, താലൂക്ക് ഭാരവാഹികൾ എന്നിവരെയും തെരഞ്ഞെടുത്ത് പ്രഖാപിക്കുന്നതോടൊപ്പം ഭാവി പരിപാടികൾക്കും രൂപം നൽകും.
പരിപാടികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് ഭാരവാഹികളായ ശശികല, ചന്ദ്രൻ, ഐ.സി. മേരി എന്നിവർ നേതൃത്വം നൽകും. കണ്ണൂരിലെ ഇരു വിഭാഗത്തിലെയും സംസ്ഥാന, ജില്ല, താലൂക്ക് ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കുമെന്ന് സംയോജനത്തിന് നേതൃത്വം നൽകുന്ന ടി.എം. രവീന്ദ്രൻ അറിയിച്ചു.