വർണക്കൂടാരം ഉദ്ഘാടനം ചെയ്തു
1537165
Friday, March 28, 2025 12:53 AM IST
തടിക്കടവ്: തടിക്കടവ് ഗവ. ഹൈസ്കൂൾ പ്രവേശന കവാടം, വർണക്കൂടാരം എന്നിവയുടെ ഉദ്ഘാടനം നടന്നു. എസ്എസ്കെയുടെ സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച വർണക്കൂടാരത്തിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ മെയിന്റനൻസ് ഗ്രാന്റിൽ ഉൾപ്പെടുത്തി നിർമിച്ച പ്രവേശനകവാടം ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനവും വർണക്കൂടാരത്തിലെ കുഞ്ഞിടവും കുഞ്ഞരങ്ങും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നോർത്ത് ബിആർസി ബിപിസി കെ ബിജേഷ് പദ്ധതി വിശദീകരണം നടത്തി. എസ്എസ്കെ കണ്ണൂർ ഡിപിഒ ഡോ. കെ.വി. ദീപേഷ്, പഞ്ചായത്ത് അംഗങ്ങളായ ആൻസി സണ്ണി, മനു തോമസ്, വികസന സമിതി ചെയർമാൻ കെ. ജെ. ജോസഫ്, പിടിഎ പ്രസിഡന്റ് സുനിൽകുമാർ, എസ്എംസി ചെയർമാൻ സി.എം. ഹംസ, മദർ പിടിഎ പ്രസിഡന്റ് പി.പി. വിചിത്ര, മനീഷ കെ. വിജയൻ, എൻ. ബിജുമോൻ എന്നിവർ പ്രസംഗിച്ചു.