എൻആർഇജി വർക്കേഴ്സ് യൂണിയൻ ധർണ
1537154
Friday, March 28, 2025 12:53 AM IST
ഇരിട്ടി: എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഇരിട്ടി പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ശമ്പള കുടിശിക ഉടൻ അനുവദിക്കുക, വെട്ടിക്കുറച്ച ലേബർ ബജറ്റ് പുനസ്ഥാപിക്കുക, തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്. കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.പി. അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.എൻ. പത്മാവതി അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ. മോഹനൻ, സിഐടിയു ഏരിയാ സെക്രട്ടറി ഇ.എസ്. സത്യൻ, പി.എൻ. ജെസി, വി. സാവിത്രി തുടങ്ങിയവർ പ്രസംഗിച്ചു .