അങ്കണവാടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു
1537525
Saturday, March 29, 2025 1:56 AM IST
ഇരിട്ടി: അങ്കണവാടി കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിനായി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഇഡ്ലി സ്റ്റീമർ, മിക്സി, ഡിജിറ്റൽ വെയിംഗ് മെഷീൻ, 10 വീതം പ്ലാസ്റ്റിക് കസേരകൾ എന്നിവയുടെ വിതരണം നടത്തി.
വള്ള്യാട് അങ്കണവാടിയിൽ നഗരസഭാധ്യക്ഷ കെ. ശ്രീലത വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി. രഘു, ഐസിഡിഎസ് സൂപ്പർവൈസർ ജിസ്മി അഗസ്റ്റിൻ, ആശാവർക്കർ പി.പി. അനിത എന്നിവർ പ്രസംഗിച്ചു.