ചെമ്പേരി ഫൊറോനാതല എമ്മാവൂസ് മീറ്റ് സംഘടിപ്പിച്ചു
1537160
Friday, March 28, 2025 12:53 AM IST
ചെമ്പേരി: പുലിക്കുരുമ്പ, ലിസിഗിരി, ചെമ്പേരി ഇടവകകളിലെ പാരിഷ് കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത നേതൃശാക്തീകരണ സംഗമം ചെമ്പേരി ഫൊറോനാതല എമ്മാവൂസ് മീറ്റ് ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു.
ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. റിപ്പോർട്ട് അവതരണം, അവലോകന ചർച്ച എന്നിവയും നടന്നു. മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി മോഡറേറ്ററായിരുന്നു.
സമുദായ ശാക്തീകരണം അല്മായ സംഘടനകളിലൂടെ എന്ന വിഷയത്തിൽ ഫാ. സുബിൻ റാത്തപ്പള്ളിൽ ക്ലാസ് നയിച്ചു. ജോസ് കാളിയാനി പ്രസംഗിച്ചു.