സ്കൂൾ നവതി ആഘോഷം സമാപിച്ചു
1538194
Monday, March 31, 2025 1:54 AM IST
പള്ളിക്കുന്ന്: പള്ളിക്കുന്ന് രാധാവിലാസം യുപി സ്കൂളിൽ ഒരുവർഷമായി നടന്നു വരുന്ന നവതി ആഘോഷ പരിപാടികളുടെ സമാപനവും വാർഷികാഘോഷവും ക്ഷേത്രകലാ അക്കാദമി ചെയർമാൻ സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സർവീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും നൽകി. കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നവീകരിച്ച പ്ലേ ക്ലാസിന്റെ ഉദ്ഘാടനം ഡപ്യൂട്ടി മേയർ പി. ഇന്ദിര നിർവഹിച്ചു. ഉന്നത വിജയികൾക്കുള്ള സ്കോളർഷിപ്പ് വി.വി. ജയചന്ദ്രൻ വിതരണം ചെയ്തു.
വിരമിക്കുന്ന അധ്യാപകരായ സി.സി. അജിത, എ.കെ. അജിത എന്നിവർക്ക് എസ്എസ്ജി ചെയർമാൻ പി.ടി. സഗുണൻ ഉപഹാരം സമർപ്പണം നടത്തി. വിവിധ മത്സര പരിപാടികളിൽ വിജയികളായ വിദ്യാർഥികളെ സ്കൂൾ മാനേജർ പി.വി. രവീന്ദ്രനാഥ് ചേലേരി അനുമോദിച്ചു.
കോർപറേഷൻ കൗൺസിലർ വി.കെ. ഷൈജു, മുഖ്യാധ്യാപകൻ യു.കെ. ദിവാകരൻ, പിടിഎ പ്രസിഡന്റ് പി.കെ. പ്രവീണ, സർവമംഗള ട്രസ്റ്റ് മെംബർ കെ. ഗിരീന്ദ്രനാഥ്, പി.വി. സിന്ധു, പി. സജീവൻ എന്നിവർ പ്രസംഗിച്ചു.