പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു
1538081
Sunday, March 30, 2025 7:47 AM IST
ചെറുപുഴ: രാജഗിരി ക്വാറിയിൽ നിന്നു അനധികൃതമായി കരിങ്കല്ല് കടത്തുന്നതിനെതിരേ സമരം നടത്തിയ കോൺഗ്രസ് നേതാക്കളുടെയും നാട്ടുകാരുടെയും പേരിൽ കള്ളക്കേസെടുത്ത് ക്വാറി മുതലാളിക്ക് പോലീസ് ഒത്താശ ചെയുന്നു എന്നാരോപിച്ച് ചെറുപുഴ, പുളിങ്ങോം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചെറുപുഴ മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഡിസിസി നിർവാഹകസമിതി അംഗം കെ.കെ. സുരേഷ്കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ, പുളിങ്ങോം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് വടക്കേൽ, സലീം തേക്കാട്ടിൽ, പി.വി. ബാബു, ജയ്സൺ പൂക്കളത്തേൽ, ടി.പി. ശ്രീനിഷ്, വി.വി. ദാമോദരൻ, ജയിംസ് രാമത്തറ, കെ.ഡി. പ്രവീൺ, ലളിത ബാബു, ജോയ്സി ഷാജി, ലൈസമ്മ പനക്കൽ, തോമസ് കൈപ്പനാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.