അവലോകന യോഗം ചേർന്നു
1538195
Monday, March 31, 2025 1:54 AM IST
നെല്ലിക്കാംപൊയിൽ: പാലക്കാട് നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമ്മേളനത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് മേഖലാതല പ്രവർത്തനങ്ങൾ വിലയിരുത്തനായി അവലോകന യോഗം ചേർന്നു. നെല്ലിക്കാംപൊയിൽ ഫൊറോന പള്ളിയിൽ നടന്ന യോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് ഇരിട്ടി റീജണലിലെ ഫൊറോന പ്രസിഡന്റുമാർ പങ്കെടുത്തു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. നെല്ലിക്കാംപൊയിൽ ഫൊറോന വികാരി ഫാ. ജോസഫ് കാവനാടി അധ്യക്ഷത വഹിച്ചു.
തലശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയത്തമറ്റം, വൈസ് പ്രസിഡന്റുമാരായ ബെന്നിച്ചൻ മടത്തിനകം, ഷിനോ പാറയ്ക്കൽ, ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, യൂത്ത് കോ-ഓർഡിനേറ്റർ സിജോ കണ്ണേഴത്ത്, ഫൊറോന പ്രസിഡന്റു മാരായ ബിജു ഒറ്റപ്ലാക്കൽ, മാത്യു വള്ളംകോട്ട്, ജോസ് പുത്തൻപുരയ്ക്കൽ, ബിജു മണ്ഡപത്തിൽ, തോമസ് വർഗീസ് വരമ്പകത്ത്, സെക്രട്ടറിമാരായ ഷാജിമോൻ ചെമ്പന്തൊട്ടി, വർഗീസ് പള്ളിച്ചിറ, ജോബി പേരാവൂർ എന്നിവർ പങ്കെടുത്തു.