എകെസിസി ലഹരിവിരുദ്ധ ദിനാചരണം
1538178
Monday, March 31, 2025 1:54 AM IST
വായാട്ടുപറമ്പ്: തലശേരി അതിരൂപത കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലഹരി ദിനാചരണത്തിന്റെ ഭാഗമായി എകെസിസി വായാട്ടുപറമ്പ് മേഖലയുടെ കീഴിലുള്ള എല്ലാ യൂണിറ്റിലും ലഹരി വിരുദ്ധ സേന രൂപീകരണവും ലഹരി വിരുദ്ധ ജ്വാലയും പ്രതിഷേധ സംഗമവും പ്രതിജ്ഞയും എടുത്തു.
വായാട്ടുപറമ്പ് യൂണിറ്റിൽ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ഫൊറോന വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബേബി വളയത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കത്തോലിക്കാ കോൺഗ്രസ് വായാട്ടുപറമ്പ് ഫൊറോന പ്രസിഡന്റ് ജെയ്സൺ അട്ടാറിമാക്കൽ ലഹരി വിരുദ്ധ സന്ദേശം നൽകി.
ചെറുപുഴ: കത്തോലിക്ക കോൺഗ്രസ് ചെറുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ലഹരി വിരുദ്ധസേന രൂപീകരണവും നടന്നു. ഫൊറോനാ വികാരി ഫാ. ഫിലിപ്പ് ഇരപ്പക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി
ഫാ. ബോഡ്വിൻ അട്ടാറക്കൽ, ഫെറോനാ പ്രസിഡന്റ് സാജു പുത്തൻപുര, എന്നിവർ പ്രസംഗിച്ചു. സജി തോപ്പിൽ, ബിനോയ് സോപാനം, ജോബി വെച്ചുകുന്നേൽ എന്നിവർ നേതൃത്വം നൽകി. ചെറുപുഴ ഫൊറോനയിലെ പള്ളികളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
കുടിയാന്മല: ചെമ്പേരി മേഖലാ സമിതി സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ ക്ലാസും ലഹരി വിരുദ്ധ സ്ക്വാഡിന്റെ രൂപീകരണവും കുടിയാന്മല ഫാത്തിമ മാതാ പരിഷ് ഹാളിൽ മേഖലാ ഡയറക്ടർ ഫാ. പോൾ വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു. ലഹരി വിൽപനയും ഉപയോഗവും മൂലം യുവാക്കൾക്കും വിദ്യാർഥികൾക്കുമായി സംഭവിക്കുന്ന ദുരന്തങ്ങൾ ലഹരി വിരുദ്ധ നിയമങ്ങൾ എന്നിവ സംബന്ധിച്ച ബോധവത്കരണത്തിന് ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ കെ. രത്നാകരനും മയക്ക് മരുന്ന് ഉപയോഗം മൂലം സംഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് കരുവഞ്ചാൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ മെഡിക്കൽ വിഭാഗം മേധാവി ഡോ. എനീഡ് നെൽസണും ക്ലാസെടുത്തു.
കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയത്തമറ്റം, ചെമ്പേരി മേഖല പ്രസിഡന്റ് ബിജു മണ്ഡപത്തിൽ, ഗ്ലോബൽ യൂത്ത് കോ-ഓർഡിനേറ്റർ സിജോ കണ്ണേഴത്ത്, ബിജു കാരിയ്ക്കൽ, ബിനു അഞ്ചാനി, ജയ്സൺ മേക്കലാത്ത്, യുവജന പ്രതിനിധി ആൽബിൻ ജിജി എന്നിവർ പ്രസംഗിച്ചു.
പെരുമ്പടവ്: കത്തോലിക്ക കോൺഗ്രസ് മേരിഗിരി മേഖലയിലെ എല്ലാ യൂണിറ്റിലും പ്രതിഷേധ റാലിയും ജനകിയ സദസും സംഘടിപ്പിച്ചു. പെരുമ്പടവ് ടൗണിൽ നടന്ന പ്രതിഷേധ സംഗമം എകെസിസി ഫൊറോന ഡയറക്ടർ ഫാ. ജോർജ് തൈക്കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ആലക്കോട് റെയ്ഞ്ച് എക്സൈസ് സിവിൽ ഓഫീസർ വി. ധനേഷ് മുഖ്യ പ്രഭാഷണം നടത്തി.
യൂണിറ്റ് പ്രസിഡന്റ് ജെയ്സൺ പുത്തേട്ട് അധ്യക്ഷത വഹിച്ചു. ഫാ. കിരൺ ചെമ്പ്ലായിൽ, ഫാ. അനന്തു സിഎസ്ടി എന്നിവർ പ്രസംഗിച്ചു.
ബാബു വാണിയക്കിഴക്കേൽ, ജൂലി കണ്ണംവേലിയിൽ, റീന മനയാനികൽ, റെനി പുളിയംമാക്കൽ, സിനോജ് കരിമ്പന്നൂർ, ജോഷി പുല്ലംപ്ലാവിൽ എന്നിവർ നേതൃത്വം നൽകി. ലഹരി മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പരിപാടിക്ക് മുന്നോടിയായി പ്രതിഷേധ റാലിയും നടത്തി.