തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
1538086
Sunday, March 30, 2025 7:55 AM IST
കണ്ണൂർ: ജില്ലാ ആസൂത്രണ സമിതി വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്കി. പയ്യന്നൂര്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍, തില്ലങ്കേരി പഞ്ചായത്ത് എന്നിവയാണ് അംഗീകാരം നേടിയത്.
കണ്ണൂര്‍ കോര്‍പറേഷന്റെ 2025-26 വര്‍ഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാനിനും അംഗീകാരം ലഭിച്ചു. യോഗത്തില്‍ ഡിപിസി ചെയര്‍പേഴ്സനായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു.
വരള്‍ച്ചാ പ്രതിരോധം, മഴക്കാല പൂര്‍വ ശുചിത്വം എന്നീ വിഷയങ്ങളില്‍ തദ്ദേശ ഭരണ ജോയിന്റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍, ഡിഎംഒ ഡോ. അനീറ്റ. കെ. ജോസി എന്നിവര്‍ ക്ലാസെടുത്തു. 2023-24 വര്‍ഷത്തെ സ്വരാജ് ട്രോഫി ജേതാക്കളായ ആന്തൂര്‍ നഗരസഭ, കരിവെള്ളൂര്‍-പെരളം, പെരിങ്ങോം-വയക്കര പഞ്ചായത്തുകള്‍, മഹാത്മാ പുരസ്കാരം നേടിയ അഞ്ചരക്കണ്ടി, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകള്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെആദരിച്ചു.
ജില്ലാ കേരളോത്സവത്തില്‍ കലാ-കായിക മത്സരങ്ങളില്‍ വിജയികളായ കണ്ണൂര്‍ കോര്പറേഷന്, കല്യാശേരി, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍, ക്ലബുകള്‍ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
ഡിപിസി അംഗങ്ങളായ ബിനോയ് കുര്യന്, ടി. സരള, കെ. താഹിറ, ഗവ. നോമിനി കെ.വി. ഗോവിന്ദന്, ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്, ഡിപിഒ നെനോജ് മേപ്പടിയത്ത് എന്നിവര്‍ പങ്കെടുത്തു.