ലഹരിവിരുദ്ധ കർമസേന രൂപീകരിക്കും
1537159
Friday, March 28, 2025 12:53 AM IST
ശ്രീകണ്ഠപുരം: ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തെ ബോധവത്കരിക്കാനും ലഹരി വിമുക്തമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുമായി കത്തോലിക്ക കോൺഗ്രസ് ലഹരി വിരുദ്ധകർമ സേന രൂപീകരിക്കുന്നു. 30ന് എല്ലാ ദേവാലയങ്ങളിലും ലഹരി വിരുദ്ധ സദസ് സംഘടിപ്പിക്കുകയും ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്യും.
കോട്ടൂർ സെന്റ് തോമസ് ദേവാലയത്തിൽ നടന്ന കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് സമ്മേളനം വികാരി ഫാ. ജോബി ഇടത്തിനാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സൈജോ ജോസഫ് വട്ടക്കാവുങ്കൽ അധ്യക്ഷത വഹിച്ചു. അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി അയിത്തമറ്റം മുഖ്യപ്രഭാഷണം നടത്തി.
അതിരൂപത വൈസ് പ്രസിഡന്റ് ഷിനോ പാറക്കൽ, ട്രഷറർ സുരേഷ് ജോർജ്, ഫൊറോന പ്രസിഡന്റ് ജോസഫ് മാത്യു, സെക്രട്ടറി ഷാജിമോൻ, പാട്രിക് കുരുവിള , അനൂപ് മാത്യു എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് സൈജോ ജോസഫ് അതിരൂപതാ സെക്രട്ടറിയായി തെരഞ്ഞുടക്കപ്പെട്ടതിനെ തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ: അനൂപാ കാഞ്ഞിരത്തിങ്കൽ-പ്രസിഡന്റ്, ജോബിൻ കൈപ്രന്പാടൻ-സെക്രട്ടറി, ജയേഷ് ചക്യത്ത്-ട്രഷറർ.