വനിതാ ജിംനേഷ്യം ഉദ്ഘാടനം ചെയ്തു
1537534
Saturday, March 29, 2025 1:56 AM IST
ശ്രീകണ്ഠപുരം: ഷീ ഫിറ്റ് എന്ന പേരിൽ നഗരസഭ വനിതകൾക്കായി ആരംഭിച്ച ജിംനേഷ്യം പ്രവർത്തനമാരംഭിച്ചു. നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാമത്തെ നിലയിൽ ആരംഭിച്ച ജിംനേഷ്യത്തിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. ശിവദാസൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ.സി. ജോസഫ് കൊന്നക്കൽ, പി.പി. ചന്ദ്രാംഗദൻ, വി.പി. നസീമ, ത്രേസ്യാമ്മ മാത്യു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വൈകുന്നേരം നാലു മുതൽ ഏഴു വരെയാണ് ജിംനേഷ്യത്തിന്റെ പ്രവർത്തന സമയം.