അങ്കണവാടി ജീവനക്കാരുടെ വേതനം 26,000 രൂപയായി വർധിപ്പിക്കണം
1538183
Monday, March 31, 2025 1:54 AM IST
ആലക്കോട്: അങ്കണവാടി ജീവനക്കാരുടെ പ്രതിമാസ വേതനം 26,000 രൂപയായി വർധിപ്പിക്കണമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷൻ (സിഐടിയു) ആലക്കോട് ബ്ലോക്ക് സമ്മേളനം കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. സമ്മേളനം സിഐടിയു ഏരിയാ പ്രസിഡന്റ് പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.കെ. രജനി അധ്യക്ഷത വഹിച്ചു. പ്രോജക്ട് സെക്രട്ടറി കെ.വി. സീമ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് കെ. ശ്രീജകുമാരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് മേരി ജോബ്, സിഐടിയു ഏരിയാ സെക്രട്ടറി ടി. പ്രഭാകരൻ, ശ്രീജ രനീന്ദ്രൻ, എം.കെ. ബിന്ദു, എം.കെ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ശ്രീജ രവീന്ദ്രൻ-പ്രസിഡന്റ്, കെ.കെ. രജനി-സെക്രട്ടറി, കെ.വി. സീമ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.