മദ്യനിരോധന സമിതി ജില്ലാതല സംയോജന സമ്മേളനം രണ്ടിന്
1538080
Sunday, March 30, 2025 7:47 AM IST
കണ്ണൂർ: സംസ്ഥാന മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാതലത്തിലുള്ള ഇരു വിഭാഗങ്ങളുടെ സംയോജന സമ്മേളനം ഏപ്രിൽ രണ്ടിന് രാവിലെ 9.30ന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ
വായാട്ടുപറമ്പ്: കേരള കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ മുന്നേറ്റം കണ്ണൂർ സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുരിശിന്റെ വഴി ഏപ്രിൽ അഞ്ചിന് രാവിലെ 7.30ന് നടക്കും. വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് പള്ളിയിൽ നിന്നാരംഭിച്ച് മേരിഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിലേക്കാണ് കുരിശിന്റെ വഴി നടത്തുന്നത്.
ഉച്ചക്ക് 12.30ന് വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയുണ്ടായിരിക്കും. ലഹരി മുക്ത സമൂഹം, കുടുംബ വിശുദ്ധീകരണം, ലോക സമാധാനം എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിഹാര പ്രദക്ഷിണത്തിൽ ഏവർക്കും പങ്കെടുക്കാവുന്നതാണെന്ന് കരിസ്മാറ്റിക്ക് കണ്ണൂർ സോൺ ഭാരവാഹികൾ അറിയിച്ചു.