കളി കാര്യമാകണം
1538179
Monday, March 31, 2025 1:54 AM IST
പഠനം കഴിഞ്ഞു...ഇനി രണ്ടുമാസക്കാലം കളിയുടെ കാലമാണ് കുട്ടികൾക്ക്. പഴയകാലം പോലെയല്ല കളി. പുതിയ കാലഘട്ടത്തിൽ "കളി കാര്യമാണ്'... ക്രിക്കറ്റും ഫുട്ബോളും ബാസ്ക്കറ്റ് ബോളും വോളിബോൾ, ടേബിൾ ടെന്നീസ് തുടങ്ങിയ ഗെയിംസുകളിൽ കുട്ടികൾക്ക് പരിശീലനം നല്കാൻ വിവിധ അക്കാഡമികൾ തയാറായിക്കഴിഞ്ഞു. പ്രഫഷണൽ കോച്ചുകളെ ഉൾപ്പെടുത്തിയാണ് പരിശീലനം ഉൾപ്പെടെ സംഘടിപ്പിക്കുന്നത്. ഇങ്ങനെ നടക്കുന്ന പരിശീല ക്യാന്പുകളിൽ നിന്നും സംസ്ഥാന-ദേശീയ താരങ്ങളായവർ നിരവധി പേരുണ്ട്.
കായിക മേഖലയിൽ മാത്രമല്ല, സാഹിത്യമേഖലയിലും കുട്ടികൾക്ക് വിവിധ ക്യാന്പുകൾ സംഘടിപ്പിക്കുന്നുണ്ട്. വായനയെ മത്സരമാക്കുന്നു. വായനശാലകളും നാടൻ കളികളിൽ പരിശീലനം നല്കുന്ന ക്ലബുകളും അവധിക്കാലത്ത് സജീവമാണ്. കുട്ടികൾക്കായി വിവിധ പരിശീലനം നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങളാണ് താഴെ പറയുന്നത്.
ക്രിക്കറ്റ് പരിശീലനം
കണ്ണൂർ: ഗോ-ഗെറ്റേഴ്സ് ക്രിക്കറ്റ് അക്കാദമിയുടെ അവധിക്കാല ക്രിക്കറ്റ് പരിശീലന ക്യാന്പ് നാളെ മുതൽ മേയ് 31വരെ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിലും തളിപ്പറന്പ് ഉണ്ടൻപറന്പിലുമായി നടക്കും. ആറുമുതൽ 16 വയസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. തിങ്കൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ ഏഴുമുതൽ ഒന്‍പതുവരെയാണ് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ പരിശീലനം. ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 3.30 മുതൽ ആറുവരെയാണ് തളിപ്പറന്പിലെ പരിശീലനം. ഫോൺ: 79944 51210, 94955 16160.
ടെന്നീസ്
കണ്ണൂർ: മുണ്ടയാട് ടേബിൾ ടെന്നീസ് അക്കാദമിയിൽ നാളെ മുതൽ മേയ് 31 വരെ കുട്ടികൾക്കായി അവധിക്കാല പരിശീലന ക്യാന്പ് ആരംഭിക്കും. 94472 38131, 85475 42376.
ഫുട്ബോൾ
കണ്ണൂർ: വളപട്ടണം ഫുട്ബോൾ അക്കാദമിയുടെ സൗജന്യ അവധിക്കാല പരിശീലന ക്യാന്പ് ഏപ്രിൽ മൂന്നിന് വളപട്ടണം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലും മന്ന മിനി സ്റ്റേഡിയത്തിലും ആരംഭിക്കും. ആറുവയസു മുതൽ 22 വയസുവരെയാണ് പ്രായപരിധി. ഫോൺ: 98958 70102, 98951 17060.
വായന, യാത്ര
കണ്ണൂർ: ഈ അവധിക്കാലവും കുട്ടികളേ നമുക്ക് വായിച്ചും വിനോദയാത്രയും നടത്തി പൊളിക്കാം. മയ്യിൽ തായംപൊയിൽ സഫ്ദർ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയമാണ് രസകരമായ ചലഞ്ചിലുടെ വായിക്കാൻ കുട്ടികളെ കൂട്ടുവിളിക്കുന്നത്. ജില്ലയിലെ ഏത് കുട്ടികൾക്കും വായനാചലഞ്ചിന്റെ ഭാഗാമാകാം.
"അവധിക്കാലത്ത് എത്ര പുസ്തകം വായിക്കും?' എന്നതാണ് ചലഞ്ച്. മുപ്പത് മുതൽ എഴുപത് പുസ്തകം വരെയുള്ള ചലഞ്ചുകൾ കുട്ടികൾക്ക് തെരഞ്ഞെടുക്കാം. രണ്ടുമാസത്തിനകം എഴുപത് പുസ്തകങ്ങൾ വായിക്കുന്ന ഡയമണ്ട് ചലഞ്ചുകാർക്ക് ഒരു ദിവസത്തെ വിനോദയാത്രയാണ് സമ്മാനം. വായിക്കുന്ന പുസ്തകങ്ങൾക്ക് വായനാകുറിപ്പോ ചിത്രീകരണമോ കുഞ്ഞു വീഡിയോയോ അങ്ങനെ വായനക്കാരന് ഇഷ്ടമുള്ള ഏതെങ്കിലുമൊന്ന് ലൈബ്രറിക്ക് കൈമാറണം. ലൈബ്രറി നടപ്പാക്കുന്ന അവധി ക്കാല വായനാചലഞ്ചിന്റെ മൂന്നാം പതിപ്പാണ് ഈ വർഷം നടക്കുന്നത്. മുപ്പത് പുസ്തകങ്ങളുടെ ഗോൾഡൺ, അമ്പത് പുസ്തകങ്ങളുടെ പ്ലാറ്റിനം ചലഞ്ചുകളുമുണ്ട്. ഈ ചലഞ്ച് പൂർത്തിയാക്കുന്നവർക്ക് മെമന്റോയും പ്രോത്സാഹന സമ്മാനവും നൽകും. വായനാ ചലഞ്ചിനായി പ്രത്യേകം അവധിക്കാല വായനശാലയും പ്രവർത്തിക്കും. ജില്ലയിൽ ഉടനീള വിദ്യാർഥികൾക്ക് ലൈബ്രറിയിൽ സൗജന്യ അംഗത്വമെടുത്ത് വായനാചലഞ്ചിന്റെ ഭാഗമാകാം. ഫോൺ: 98959 65668, 9400676183.
നാടൻ കളികൾ
പയ്യന്നൂര്‍: ഒരുകാലത്ത് കേരളത്തിലെ ഗ്രാമങ്ങളുടെ ആത്മാവായിരുന്നു നാടന്‍ കളികള്‍. കുട്ടികളുടെ അവധിക്കാലം ഇത്തരം കളികളിലൂടെയാണു ചെലവഴിച്ചിരുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് ഏറെ പ്രയോജനകരമായിരുന്നു നാടന്‍ കളികള്‍. പുതുതലമുറയുടെ കളികളാകെ മാറിയിരിക്കുന്നു. പാടത്തിലും പറമ്പിലും നിറഞ്ഞുനിന്നിരുന്ന കുട്ടികളുടെ കളികള്‍ ഇന്ന് മുറികള്‍ക്കുള്ളില്‍ ഒതുങ്ങിയിരിക്കുന്നു. പുത്തന്‍ വിനോദങ്ങള്‍ക്കൊപ്പം പഴയകാല കളികളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പയ്യന്നൂര്‍ കൊക്കാനിശേരി ബ്രദേഴ്സ് ക്ലബ് ഓലപ്പീപ്പി നാടൻ കളി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നത്. അഞ്ചാം തവണയാണ് ഇത്തരത്തിലുള്ള ക്യാമ്പ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. മേയ് ഒന്‍പത്, 10, 11 തീയതികളിലായി പയ്യന്നൂരിലാണ് ക്യാമ്പ്.
തലപ്പന്ത് കളി, ഉപ്പ് ഷോഡി, കക്കുകളി, കണ്ടേറ്, ആനമയില്‍ ഒട്ടകം തുടങ്ങിയ നാടന്‍കളികളില്‍ പരിശീലനം നല്‍കും. കൂടാതെ കുട്ടികൾക്ക് പഠിക്കാനും കളിക്കാനും ഉതകുന്ന മറ്റ് പരിശീലന പരിപാടികളും ഉണ്ടാകും. ക്യാമ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഒന്‍പത്-15 വയസിനിടയിലുള്ള കുട്ടികൾക്കാണ് പ്രവേശനം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് അവസരം ലഭിക്കും. താത്പര്യമുളവർ പേര്, വയസ്, വിലാസം, ഫോൺ നമ്പർ എന്നിവ 9495108449, 9447953232 എന്ന നമ്പറുകളിൽ വാട്ട്സാപ്പ് ചെയ്യുക.
ബാസ്ക്കറ്റ് ബോൾ
പെരുമ്പടവ്: പെരുമ്പടവ് സെന്റ് ജോസഫ് ബാസ്ക്കറ്റ് ബോൾ അക്കാദമി ഏഴാം വർഷത്തിലേക്ക്. അഞ്ചാം ക്ലാസ് മുതൽ ഉള്ള കുട്ടികളാണ് ഇവിടെ ബാസ്ക്കറ്റ്ബോൾ പരിശീലനം നേടുന്നത്. പൂർണമായും സൗജന്യമായിട്ടാണ് പരിശീലനം നൽകുന്നത്. രാവിലെയും വൈകുന്നേരവും ആണ് ഇവിടെ പരിശീലനം നൽകുന്നത്. ഞായറാഴ്ചകളിലും പരിശീലനം ഉണ്ട്. ഇവിടെ നിന്നും കഴിഞ്ഞവർഷം പരിശീലനം നേടിയ 20 കുട്ടികളാണ് സംസ്ഥാന ലെവലിൽ പങ്കെടുത്തത്. ഇതിൽ തന്നെ അഞ്ചുപേർ മെഡലുകൾ നേടുകയും ചെയ്തു. ഒരാൾ യൂണിവേഴ്സിറ്റി ലെവലിൽ ഗോൾഡ് മെഡലും കരസ്ഥമാക്കി. ഇപ്പോൾ 90 കുട്ടികളാണ് ഇവിടെ പരിശീലനം നേടുന്നത്. അവധിക്കാലത്ത് എന്നപോലെ തന്നെ എല്ലാ ദിവസങ്ങളിലും ഇവിടെ പരിശീലനം ലഭ്യമാണ്. റീമോൻ ചിറത്തലയ്ക്കൽ, ക്രിസ്റ്റി കൊച്ചിത്തറ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.ഫോൺ 7560896204, 9526164929.
നീന്തൽ
ആലക്കോട്: ജലമരണങ്ങളൊഴിവാക്കാം, കായിക ക്ഷമതയും വർധിപ്പിക്കാം എന്ന സന്ദേശവുമായി അവധിക്കാല നീന്തൽ പരിശീലനവുമായി ആലക്കോട് കല്ലോടിയിലുള്ള നടുപ്പറന്പിൽ സ്പോർട്സ് സിറ്റി. ഏതു പ്രായത്തിലുള്ള കുട്ടികൾക്കും നീന്തൽ പരീശീലമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നാളെ മുതലാണ് പരിശീലനം ആരംഭിക്കുന്നത്. കോച്ച് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഫോൺ: 0460 2288400, 9445517093, 9495900508.
സ്പോർട്സ് ക്യാന്പ്
ചെന്പന്തൊട്ടി: വേനലവധിക്കാലത്ത് കായികപരിശീലന സൗകര്യമൊരുക്കി ചെന്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ. ബാസ്ക്കറ്റ് ബോൾ, നീന്തൽ, ഫുട്ബോൾ, ബാഡ്മിന്റൺ, വോളിബോൾ എന്നിവയിലാണ് പരിശീലനം നൽകുന്നത്. ബാസ്ക്കറ്റ് ബോൾ പരിശീലനം ഏപ്രിൽ ഏഴു മുതലും ഫുട്ബോൾ, ബാഡ്മിന്റൺ, വോളിബോൾ പരിശീലനം ഏപ്രിൽ 21 മുതലും ആരംഭിക്കും. സെന്റ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ 7.30 മുതൽ 9.30 വരെയായിരിക്കും പരിശീലനം. മേയ് ഒന്നു മുതലാണ് നീന്തൽ പരീശീലനം ആരംഭിക്കുക. ഫോൺ: 9846927454.
ചിത്രകല, സംഗീതം, നൃത്തം
ആലക്കോട്: കുരിശുപള്ളിക്ക് സമീപമുള്ള ഷാരോൺ സ്കൂൾ ഓഫ് ആർട്സിൽ കുട്ടികൾക്ക് അവധിക്കാല ചിത്രകല-സംഗീത-നൃത്ത ക്ലാസുകൾ ഏപ്രിൽ അഞ്ചിന് ആരംഭിക്കും. ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ് വാട്ടർ കളർ, കാർട്ടൂൺ കാരിക്കേച്ചർ എന്നിവയിലാണ് ചിത്രകലാ പരിശീലനം. കർണാടിക് സംഗീതം, ക്ലാസിക്കൽ, സെമി ക്ലാസിക്കൽ, ഗിറ്റാർ (വെസ്റ്റേൺ), ഓർഗൺ (കർണാടിക്), വയലിൻ (വെസ്റ്റേൺ), ഫ്ലൂട്ട് (വെസ്റ്റേൺ), എന്നിവിയിലും പരിശീലനം നൽകും. ഫോൺ: 94953 45418, 97446 36883.