പറവകൾക്ക് ദാഹജലമൊരുക്കി സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ
1538075
Sunday, March 30, 2025 7:47 AM IST
പയ്യാവൂർ: പൈസക്കരി സെന്റ് മേരീസ് യുപി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി വലയുന്ന പറവകൾക്ക് ദാഹജലമൊരുക്കി മാതൃകയായി.
മനുഷ്യരെ പോലെ മറ്റ് ജീവികൾക്കും ഏറ്റവും അത്യാവശ്യമാണ് ദാഹജലം എന്ന തിരിച്ചറിവോടെ പ്രകൃതിയുടെ ഭാഗമായ പക്ഷികൾക്കായി സ്കൂൾ പരിസരത്തെ മരങ്ങളിൽ തൂക്കിയ നിരവധി മൺചട്ടികളിലാണ് വെള്ളം നിറച്ചത്. സ്കൗട്ട് ആൻഡ് ഗൈഡ്സ് അധ്യാപകരായ ബിജു ജേക്കബ്, റോഷ്നി ആന്റ്ണി, ബേബി ട്വിങ്കിൾ ടോം എന്നിവരും നേതൃത്വം നൽകി.