ആശാവർക്കർമാർക്ക് ഐക്യദാർഢ്യം: ധർണ നടത്തി
1537162
Friday, March 28, 2025 12:53 AM IST
ചപ്പാരപ്പടവ്: ആശാവർക്കറുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ചപ്പാരപ്പടവ്, തടിക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസ് മുന്നിൽ ധർണ നടത്തി. കെഎസ്യു ജില്ലാ പ്രസിഡന്റ് എം. സി.അതുൽ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് പി.കെ. സരസ്വതി മുഖ്യപ്രഭാഷണം നടത്തി. ചപ്പാരപ്പടവ് മണ്ഡലം പ്രസിഡന്റ് കൂവേരി ക്കാരൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജോസഫ് ഉഴുന്നുപാറ, എ.എൻ. ആന്തൂരാൻ, പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, പി.ടി. ജോൺ, സജി ഓതറ, സുശീല കേശവൻ, വി.വി. നാരായണൻ എന്നിവർ പ്രസംഗിച്ചു.