കോൺഗ്രസ് നേതൃസംഗമം നടത്തി
1538180
Monday, March 31, 2025 1:54 AM IST
പയ്യാവൂർ: മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ, മേൽ കമ്മിറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ, വാർഡ്, ബൂത്ത്തല പ്രസിഡന്റുമാർ എന്നിവരുടെ നേതൃസംഗമം പയ്യാവൂർ ഇന്ദിരാഭവനിൽ നടന്നു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് മുഖ്യപ്രഭാഷണം നടത്തി.
സജീവ് ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.പി. ഉണ്ണികൃഷ്ണൻ, ബേബി തോലാനി, ബെന്നി തോമസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ജെ. ജോസഫ്, സി.പി. ജോസ്, ജോയ് പുന്നശേരിമലയിൽ, ഫിലിപ്പ് പാത്തിയ്ക്കൽ, കെ.ടി.മൈക്കിൾ, ബേബി മുല്ലക്കരി, ടി.പി. അഷ്റഫ്, ജയിംസ് തുരുത്തേൽ, ഷിംസ് തോമസ്, ജേക്കബ് പനന്താനം, കുര്യാച്ചൻ മുണ്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ത്രിതല പഞ്ചായത്തുകൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാതെയും അനുവദിച്ച ഫണ്ട് ട്രഷറിയിൽ പിടിച്ചുവച്ചും വികസന മുരടിപ്പ് സൃഷ്ടിക്കുന്ന ഇടത് സർക്കാരിനെതിരേ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ ഏപ്രിൽ നാലിന് നടത്തുന്ന യുഡിഎഫ് രാപ്പകൽ സമരം വിജയിപ്പിക്കാൻ സംഗമം തീരുമാനിച്ചു.