ഗണിത ശാസ്ത്രോത്സവം നടത്തി
1538076
Sunday, March 30, 2025 7:47 AM IST
തടിക്കടവ്: തടിക്കടവ് ഗവ. ഹൈസ്കൂൾ പ്രീ പ്രൈമറി കുട്ടികളുടെ ഗണിത ശാസ്ത്രോത്സവം സംഘടിപ്പിച്ചു. പുകയുന്ന അഗ്നിപർവതം എന്ന പരീക്ഷണം ചെയ്തുകൊണ്ട് പ്രീ പ്രൈമറി കുട്ടികള്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് രക്ഷിതാക്കൾക്കുള്ള ശില്പശാലയും നടന്നു. സിആർസി കോ-ഓർഡിനേറ്ററായ കെ. ലിബ ക്ലാസ് നയിച്ചു. വി.എം. ഹാജിറ, ഉഷസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ശാസ്ത്ര പരീക്ഷണങ്ങൾ പ്രവർത്തനങ്ങൾ എന്നിവ വീട്ടിലും വിദ്യാലയത്തിലും നടക്കേണ്ടതുണ്ട്. ഇതിന്റെ പ്രാധാന്യം രക്ഷിതാക്കളെ പരിചയപ്പെടുത്തുക എന്നതാണ് ഈ ശില്പശാല കൊണ്ട് ഉദ്ദേശിക്കുന്നത്. മനീഷ കെ. വിജയൻ, എൻ. ബിജുമോൻ, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.