ക​ണ്ണൂ​ർ: ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2025-26 വാ​ര്‍​ഷി​ക പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​കി. പ​യ്യ​ന്നൂ​ര്‍, പാ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍, തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യാ​ണ് അം​ഗീ​കാ​രം നേ​ടി​യ​ത്.

ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ 2025-26 വ​ര്‍​ഷ​ത്തെ അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ആ​ക്‌ഷ​ന്‍ പ്ലാ​നി​നും അം​ഗീ​കാ​രം ല​ഭി​ച്ചു. യോ​ഗ​ത്തി​ല്‍ ഡി​പി​സി ചെ​യ​ര്‍​പേ​ഴ്‌​സ​നാ​യ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ത്‌​ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

വ​ര​ള്‍​ച്ചാ പ്ര​തി​രോ​ധം, മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചി​ത്വം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ത​ദ്ദേ​ശ ഭ​ര​ണ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ടി.​ജെ. അ​രു​ണ്‍, ഡിഎംഒ ​ഡോ. അ​നീ​റ്റ. കെ. ​ജോ​സി എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. 2023-24 വ​ര്‍​ഷ​ത്തെ സ്വ​രാ​ജ് ട്രോ​ഫി ജേ​താ​ക്ക​ളാ​യ ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ, ക​രി​വെ​ള്ളൂ​ര്‍-പെ​ര​ളം, പെ​രി​ങ്ങോം-വ​യ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ള്‍, മ​ഹാ​ത്മാ പു​ര​സ്‌​കാ​രം നേ​ടി​യ അ​ഞ്ച​ര​ക്ക​ണ്ടി, ചി​റ്റാ​രി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നീ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​ആ​ദ​രി​ച്ചു. ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ല്‍ ക​ലാ-കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍, ക​ല്യാ​ശേ​രി, പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍, ക്ല​ബു​ക​ള്‍ എ​ന്നി​വ​യ്ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ളും​ വി​ത​ര​ണം ചെ​യ്തു.
ഡി​പി​സി അം​ഗ​ങ്ങ​ളാ​യ ബി​നോ​യ് കു​ര്യ​ന്‍, ടി. ​സ​ര​ള, കെ. ​താ​ഹി​റ, ഗ​വ. നോ​മി​നി കെ.​വി. ഗോ​വി​ന്ദ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, ഡി​പി​ഒ നെ​നോ​ജ് മേ​പ്പ​ടി​യ​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.