രാധാകൃഷ്ണന് വധം: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
1537149
Friday, March 28, 2025 12:53 AM IST
പരിയാരം: ഗുഡ്സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണനെ വെടിവച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി സന്തോഷുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയ്ക്ക് കൈതപ്രത്തെ വീട്ടിലും പെരുന്പടവിലുമാണ് തെളിവെടുപ്പ് നടത്തിയത്. തോക്കില്‍ നിറച്ച വെടിയുണ്ടയുടെ കവര്‍ കൊലപാതകം നടന്ന സ്ഥലത്തിനടുത്ത വാഴച്ചുവട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
വെടിവയ്ക്കാന്‍ ഉപയോഗിച്ച നാടന്‍തോക്ക് പെരുമ്പടവിലെ ഒരു കുറ്റിക്കാട്ടില്‍ നിന്നാണ് തനിക്ക് കിട്ടിയതെന്നാണ് ഇയാൾ പോലീസിനു മൊഴി നൽകിയത്. ആരോ കാട്ടുപന്നിയെ വെടിവയ്ക്കാനായി തിര നിറച്ച് കെണിയായി വച്ച തോക്കാണ് ഇതെന്നാണ് മൊഴി നൽകിയിരിക്കുന്നത്. രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെ ഇന്നോ നാളെയോ ചോദ്യം ചെയ്യുമെന്നാണ് സൂചന. പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞ് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.