സ്കൂൾ വാർഷികാഘോഷങ്ങൾ
1538182
Monday, March 31, 2025 1:54 AM IST
എള്ളരിഞ്ഞി എഎൽപി സ്കൂളിൽ
കൂട്ടുംമുഖം: എള്ളരിഞ്ഞി എഎൽപി സ്കൂൾ 75-ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക പി. ഗീതയ്ക്ക് യാത്രയയപ്പും വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ പൂർവ വിദ്യാർഥി എസ്.കെ. ജയദേവന് അനുമോദനവും സംഘടിപ്പിച്ചു. സജീവ് ജോസഫ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. ഷൈജു അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ്മോഹൻ, നഗരസഭ കൗൺസിലർ ജമുന രാജേഷ്, ഡയറ്റ് ഫാക്കൽറ്റി അംഗം ഡോ. എസ്.കെ. ജയദേവൻ, മുഖ്യാധ്യാപകൻ കെ.പി. വേണുഗോപാലൻ, ബിപിസി എം.കെ. ഉണ്ണികൃഷ്ണൻ, മാതൃസമിതി പ്രസിഡന്റ് രശ്മി മഹേഷ്, സ്കൂൾ ലീഡർ ബി. അഥർവ്, പി. രാജേഷ്, പി. ഗീത, എം.സി. ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ടി. ഗോപിനാഥൻ, കരിമ്പിൽ കുഞ്ഞിക്കണ്ണൻ എന്നിവരുടെ പേരിലുള്ള എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.
കാപ്പിമല ഗവ. യുപി സ്കൂളിൽ
ആലക്കോട്: കാപ്പിമല ഗവ. യുപി സ്കൂളിന്റെ 59-ാ മത് വാർഷികാഘോഷവും സ്കൂൾ കവാട സമർപ്പണവും നടത്തി. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബേബി കോയിക്കൽ അധ്യക്ഷത വഹിച്ചു.
മുഖ്യാധ്യാപിക പി. മായ, ആരോഗ്യ-സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖലീൽ റഹ്മാൻ, ഫാ. ജോസഫ് കുത്തുളിയിൽ, വാർഡ് അംഗം വൽസല പ്രകാശ്, ജസ്റ്റിൻ തോമസ്, ഷാജി ജോർജ്, ഡെൻസി സിജോ, സിന്ധു തോമസ്, എം. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.