തെറ്റ് ആര് ചെയ്താലും തുറന്നെഴുതാൻ തന്റേടമുള്ള പത്രം: മാർ ജോസഫ് പാംപ്ലാനി
1538093
Sunday, March 30, 2025 7:56 AM IST
ആലക്കോട്: ആരേയും ഭയക്കാത്തതും ഏത് മഹാൻ തെറ്റ് ചെയ്താലും അത് തുറന്നെഴുതാൻ തന്റേടമുള്ള പത്രമാണ് ദീപികയെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി . എന്നും സത്യത്തിന്റെ പക്ഷത്ത് നിൽക്കുക എന്നതാണ് ദീപികയുടെ പാരമ്പര്യം.
ദീപിക വാർഷികാഘോഷ പരിപാടിയിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. 138 വർഷവും ദീപിക നിലനിന്നത് അതിന്റെ മഹത്തായ പാരമ്പര്യം മുറുകെ പിടിച്ചാണ്. അക്കാര്യത്തിൽ ഒരു വീട്ടുവീഴ്ചയ്ക്കും ദീപിക തയാറല്ല. ഇനിയും സത്യം തുറന്നുപറയാനും കർഷകന്റെ കണ്ണീരൊപ്പാനും ദീപിക ഉണ്ടാകുമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.