കത്തോലിക്ക കോൺഗ്രസ് ലഹരി വിരുദ്ധ സമ്മേളനവും നിരീക്ഷണ സ്ക്വാഡ് രൂപീകരണവും നടത്തി
1538185
Monday, March 31, 2025 1:54 AM IST
തലശേരി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആഹ്വാനം ചെയ്ത ലഹരി വിരുദ്ധ പ്രതിജ്ഞയും ലഹരി വിരുദ്ധ സമ്മേളനവും നിരീക്ഷണ സ്ക്വാഡ് രൂപീകരണവും തലശേരി അതിരൂപതയിൽ 210 കേന്ദ്രങ്ങളിൽ നടന്നു. അതിരൂപതാതല ഉദ്ഘാടനം ഉളിക്കൽ ഇൻഫന്റ് ജീസസ് പള്ളിയിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ നിർവഹിച്ചു. യുവതലമുറയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗം തടയാൻ കത്തോലിക്കാ കോൺഗ്രസ് പ്രവർത്തകർ എല്ലാ പ്രദേശങ്ങളിലും നിരീക്ഷണം നടത്തി സമൂഹത്തിലെ തിന്മയ്ക്കെതിരെ ഉണർന്നു പ്രവർത്തിക്കണമെന്ന് റവ. ഡോ. ഫിലിപ്പ് കവിയിൽ ആഹ്വാനം ചെയ്തു.
ഇടവക വികാരി ഫാ. മനോജ് കിടാരത്തിൽ, സജീവ് ജോസഫ് എംഎൽഎ, കത്തോലിക്ക കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം, ഫൊറോന പ്രസിഡന്റ് തോമസ് വർഗീസ് വരമ്പുങ്കൽ എന്നിവർ പ്രസംഗിച്ചു.
മേഖലാതലത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സ്ക്വാഡ് രൂപീകരണവും നടത്തി. ചെറുപുഴയിൽ കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്തും ചെമ്പേരിയിൽ അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയത്തമറ്റവും തളിപ്പറമ്പിൽ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേലും ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ രൂപത വൈസ് പ്രസിഡന്റ് ഐ.സി. മേരി, ശ്രീകണ്ഠപുരത്ത് രൂപത ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ചെന്പന്തൊട്ടിയിൽ വൈസ് പ്രസിഡന്റ് ഷിനോ പാറയ്ക്കൽ, ആലക്കോട് രൂപത വൈസ് പ്രസിഡന്റ് ടോമി കണയങ്കൽ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
ഫൊറോന പ്രസിഡന്റുമാരായ സ്റ്റീഫൻ കീച്ചേരി കുന്നേൽ, ബെന്നി തുളുമ്പംമാക്കൽ, ജോണി തോലമ്പുഴ , ജിജി കുന്നപ്പള്ളി, സാജു പടിഞ്ഞാറേട്ട്, സാജു പുത്തൻപുര, തോമസ് ഒഴുകയിൽ, ബേബി കോയിക്കൽ, ജയ്സൺ അട്ടാറിമാക്കൽ, ജോളി എരിഞ്ഞേരിയിൽ, ജോസഫ് കൈതമറ്റം, ബിജു മണ്ഡപത്തിൽ, ബെന്നി ചേരിക്കാതടത്തിൽ, തോമസ് വർഗീസ് വരമ്പകത്ത്, ബിജു ഒറ്റപ്ലാക്കൽ, മാത്യു വള്ളംകോട്ട്, ജോസ് പുത്തൻപുരയ്ക്കൽ, ജോർജ് കാനാട്ട് എന്നിവർ നേതൃത്വം നൽകി.