പയ്യാവൂർ ടൗണിൽ പഠനോത്സവം സംഘടിപ്പിച്ചു
1537163
Friday, March 28, 2025 12:53 AM IST
പയ്യാവൂർ: പൈസക്കരി ദേവമാതാ ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ പൊതു ഇട പഠനോത്സവം സംഘടിപ്പിച്ചു. പയ്യാവൂർ ടൗണിൽ നടന്ന പരിപാടി സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ആനീസ് നെട്ടനാനിയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. നോബിൾ ഓണംകുളം മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മുഖ്യാധ്യാപകൻ സി.എ. ജോസഫ്, എസ്ആർജി കൺവീനർ ബിബിൻ ജോസ്, ജോമസ് ജോസ്, സോജൻ നെട്ടനാനിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.