മഹാത്മാ ഗാന്ധി കുടുംബസംഗമം
1537533
Saturday, March 29, 2025 1:56 AM IST
പയ്യാവൂർ: കോൺഗ്രസ് ചുഴലി മണ്ഡലം ചെങ്ങളായി പഞ്ചായത്ത് പതിനേഴാം വാർഡ് കുണ്ടുലോട് മഹാത്മാ ഗാന്ധി കുടംബ സംഗമം വളക്കൈയിലെ ഡേവിസ് ആലങ്ങാടന്റെ വീട്ടിൽ നടന്നു.
സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.പി. അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ചുഴലി മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണൻ, വാർഡ് മെംബർ രാജീവൻ, കോൺഗ്രസ് മണ്ഡലം കോ-ഓർഡിനേറ്റർ ദിനേശൻ, ബ്ലോക്ക് സെക്രട്ടറി ദാമോദരൻ, എ.ഡി. ഡേവിസ്, ജിസൺ എന്നിവർ പ്രസംഗിച്ചു. ഗാന്ധിജിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു.
ആനുകാലിക രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ നയങ്ങൾ മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാന്പത്തിക മുരടിപ്പ് പരിഹരിക്കാൻ നടപടികൾ വേണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.