ഗുരുക്കന്മാരുടെ പുഞ്ചിരിയാകണം നമ്മുടെ ലഹരി: വിഷ്ണു ഉണ്ണിക്കൃഷ്ണൻ
1538092
Sunday, March 30, 2025 7:56 AM IST
ആലക്കോട്: രക്ഷിതാക്കളുടെയും ഗുരുനാഥന്മാരുടെയും മുഖത്ത് തങ്ങൾ കാരണം ഉണ്ടാകുന്ന പുഞ്ചിരിയായിരിക്കണം നമ്മുടെ ഏറ്റവും വലിയ ലഹരിയെന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ദീപിക വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികാന്തരീക്ഷത്തിൽ ഇന്ന് ഏറ്റവും വലിയ ദുരന്തം വിതയ്ക്കുന്ന ലഹരി വസ്തുക്കളെ ഉപേക്ഷിക്കാൻ സമൂഹം തയാറാകണം. അതിന് സ്കൂൾതലം മുതൽ തന്നെ ലഹരി വിരുദ്ധ സേനകൾ ശക്തിപ്പെടേണ്ടതുണ്ട്. സിനിമ താരങ്ങളെ അനുകരിച്ചും തന്റെ സിനിമയിലെ ഗാനങ്ങൾ ആലപിച്ചു കാഴ്ചക്കാരെ കൈയിലെടുത്താണ് അദ്ദേഹം മടങ്ങിയത്.