ഡോക്ടർമാരില്ലാത്ത അവസ്ഥ കാണാൻ അധികാരികൾ കണ്ണുതുറക്കണം: പി.ടി. മാത്യു
1538089
Sunday, March 30, 2025 7:56 AM IST
പയ്യന്നൂർ: പയ്യന്നൂർ താലുക്ക് ആശുപത്രിയിൽ പത്തുമാസമായി ഫിസിഷ്യനില്ലാത്ത അവസ്ഥ പരിഹരിക്കാൻ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് ആശുപത്രിക്കു മുന്നിൽ ധർണ നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു.
ആശുപത്രിയിൽ ഡോക്ടറെ നിയമിക്കാൻ ഭരണകൂടം കണ്ണു തുറക്കണം. ഈ വിഷയത്തിൽ സ്ഥലം എംഎൽഎ എന്ത് ഇടപടെലാണ് നടത്തിയതെന്ന് വ്യക്തമാക്കണമെന്നും പി.ടി. മാത്യു ആവശ്യപ്പെട്ടു.
മുനിസിപ്പൽ യുഡിഎഫ് ചെയർമാൻ എ. രുപേഷ് അധ്യക്ഷത വഹിച്ചു. വി.കെ. ഷാഫി, എസ്.എ. ഷുക്കൂർ ഹാജി, എ.പി. നാരായണൻ, കെ.ജയരാജ്, പി. രത്നാകരൻ, വി.പി. സുഭാഷ്, കെ.കെ. ഫൽഗുനൻ, വി.സി. നാരായണൻ, ഡി.കെ.ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.