ത്രിദിന ലഹരിവിരുദ്ധ കാന്പയിൻ ആരംഭിച്ചു
1537156
Friday, March 28, 2025 12:53 AM IST
കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന ത്രിദിന ലഹരി വിരുദ്ധ കാമ്പയിന് കേളകം ശാന്തിഗിരിയിൽ തുടക്കമായി.
കേളകം എസ്ഐ ജെ. പ്രീതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.പി. സജീവൻ അധ്യക്ഷത വഹിച്ചു. ശാന്തിഗിരി പള്ളി വികാരി ഫാ. സന്തോഷ് ഒറവാറന്തറ മുഖ്യാതിഥിയായിരുന്നു. എസ്ഐ പി.എം റഷീദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഫാ. എൽദോ ജോൺ, വാര്‍ഡ് മെംബര്‍ സജീവന് പാലുമ്മി, മുഖ്യാധ്യാപകൻ എം.വി മാത്യു എന്നിവർ പ്രസംഗിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, പ്രസംഗം, കവിതാലാപനം, ഗാനം, പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു. അടയ്ക്കാത്തോട്ടില്‍ നടന്ന പരിപാടി ഷിയാസ് യമാനി ഉസ്താദ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍മാരായ ഷാന്റി സജി പ്രസംഗിച്ചു. ബിനു മാന്വവല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാറത്തോട്ടില്‍ നടന്ന പരിപാടി പേരാവൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ടി. യേശുദാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ തോമസ് പുളിക്കക്കണ്ടം അധ്യക്ഷത വഹിച്ചു. ഇന്ന് വൈകുന്നേരം നാലിന് ചെട്ടിയാംപറമ്പില്‍ ആരംഭിച്ച് വളയംചാല്‍ വഴി മഞ്ഞളാംപുറത്ത് അവസാനിക്കും. ലഹരി വിരുദ്ധ കാമ്പയിന് നാളെ വൈകുന്നേരം കേളകത്ത് സമാപിക്കും.