യുവാക്കളേയും വിദ്യാർഥികളേയും ഇടത് സർക്കാർ നശിപ്പിച്ചു: കേരള കോൺഗ്രസ്
1537070
Thursday, March 27, 2025 7:37 AM IST
ഇരിട്ടി: ഒൻപതു വർഷത്തെ ഭരണം കൊണ്ട് ഇടത് സർക്കാർ വിദ്യാലയങ്ങളേയും യൂണിവേഴ്സിറ്റികളേയും വിദ്യാർഥികളേയും യുവത്വത്തെയും നശിപ്പിച്ചുവെന്ന കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയോഗം ആരോപിച്ചു. യുവജനതയുടെ ആരോഗ്യവും ബൗധിക ശേഷിയും നശിപ്പിക്കുന്ന രീതിയിൽ ലഹരി വ്യാപകമായതിനു പിന്നിൽ ഇടത് സർക്കാരിന്റെ പിടിപ്പുകേടാണ്.
ലഹരിക്കടിമപ്പെട്ട വിദ്യാർഥികളുടെയും യുവജനതയുടെയും രക്ഷിതാക്കളുടെയും ശാപം സർക്കാരിനുണ്ടാകുമെന്നും കാലം ഇതിന് മാപ്പ് നൽകില്ലെന്നും ജില്ലാ കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ജോസഫ് മുള്ളൻമട, പ്രഫ. ജോൺ ജോസഫ്, മാത്യു ചാണക്കാട്ടിൽ, വർഗീസ് വയലാമണ്ണിൽ, ജയിംസ് പന്ന്യാംമാക്കൽ, പി.ജെ. പോൾ , ടെൻസൺ ജോർജ്, തോമസ് തയ്യിൽ, പി.എസ്. മാത്യു, ഏബ്രഹാം ഈറ്റക്കൽ, തോമസ് തോട്ടത്തിൽ , ജോർജ് തോമസ്, ജോയി തെക്കേടം , ഡെന്നീസ് മാണി, ഷീബ തെക്കേടം, ലിസ ടോമി, കെ.ജെ. മത്തായി, സാബു മണിമല, മാർട്ടിൻ തോമസ്, സാബു വെള്ളിമൂഴ, മാർട്ടിൻ ജോസഫ്, രഞ്ജു ചാണക്കാട്ടിൽ, അരുൺ കുഴിപ്പള്ളി എന്നിവർ പ്രസംഗിച്ചു.