ശബ്ദമില്ലാത്തവരുടെ ശബ്ദമായി തുടരും: മോൺ. മൈക്കിൾ വെട്ടിക്കാട്ട്
1538091
Sunday, March 30, 2025 7:56 AM IST
ആലക്കോട്: ശബ്ദമില്ലാത്തവരുടെ ശബ്ദമായിത്തന്നെ ഇനിയുള്ള നാളുകളിലും ദീപിക തുടരുമെന്ന് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മോൺ. മൈക്കിൾ വെട്ടിക്കാട്ട്. ധാർമിക മൂല്യത്തിൽ തെല്ലിട വ്യത്യാസമില്ലാതെ മുന്നോട്ടുപോകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് ദാന ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സത്യവും നീതിയും ഇന്നും കാത്തുസൂക്ഷിക്കുന്ന പത്രമാണ് ദീപിക. പത്രവ്യവസായികൾ മാറി വന്നിട്ടുണ്ടെങ്കിലും മൂല്യത്തിൽ വെള്ളം ചേർക്കാൻ ദീപിക തയാറല്ല. കൂട്ടായ്മയിലൂടെ സത്ഫലങ്ങളെ വിളയിച്ച പാരമ്പര്യമാണ് ദീപികയുടേതെന്നും മോൺ. മൈക്കിൾ വെട്ടിക്കാട്ട് പറഞ്ഞു.