കാ​സ​ര്‍​ഗോ​ഡ്: ക​ട​ലി​ല്‍ കൃ​ത്രി​മ​മാ​യി അ​മി​ത വെ​ളി​ച്ച​മു​ണ്ടാ​ക്കി ക​ര്‍​ണാ​ട​ക​യു​ടെ ക​ട​ല്‍​ക്കൊ​ള്ള. കേ​ന്ദ്ര-​സം​സ്ഥാ​ന​സ​ര്‍​ക്കാ​രു​ക​ള്‍ നി​രോ​ധി​ച്ച ഈ ​മ​ത്സ്യ​ബ​ന്ധ​ന​രീ​തി ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ന്‍റെ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ മ​ത്സ്യ​സ​മ്പ​ത്താ​ണ് അ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ത്തു​ന്ന ക​ര്‍​ണാ​ട​ക കൊ​ള്ള​യ​ടി​ക്കു​ന്ന​ത്. 12 വാ​ട്‌​സി​ല്‍ വെ​ളി​ച്ച​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ന്‍ മാ​ത്ര​മേ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​നു​മ​തി​യു​ള്ളു.

എ​ന്നാ​ല്‍ ഇ​തു കാ​റ്റി​ല്‍​പ​റ​ത്തി 5000 വാ​ട്‌​സ് വ​രെ​യു​ള്ള ലൈ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് മീ​ന്‍​പി​ടി​ക്കു​ന്ന​ത്. എ​ല്‍​ഇി, ഫ‌​ളൂ​റ​സെ​ന്‍റ് ലൈ​റ്റ് എ​ന്നി​വ ബോ​ട്ടി​ല്‍ ഘ​ടി​പ്പി​ച്ച് ന​ടു​ക്ക​ട​ലി​ല്‍ വ​ലി​യ വെ​ളി​ച്ച​മു​ണ്ടാ​ക്കു​ക​യും വെ​ളി​ച്ചം ആ​ക​ര്‍​ഷി​ച്ചെ​ത്തു​ന്ന മീ​ന്‍​കൂ​ട്ട​ത്തെ നേ​ര​ത്തെ സ​ജ്ജ​മാ​ക്കി​യ വ​ല​യി​ല്‍ കോ​രി​യെ​ടു​ക്കു​ക​യു​മാ​ണ് ഇ​വ​ര്‍ ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത്ത​ര​ത്തി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ര​ണ്ടു ക​ര്‍​ണാ​ട​ക ബോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി അ​ഞ്ചു​ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി​യി​രു​ന്നു. ഈ ​വ​ര്‍​ഷം 82 ല​ക്ഷം രൂ​പ​യാ​ണ് ക​ര്‍​ണാ​ട​ക ബോ​ട്ടി​ല്‍ നി​ന്നു പി​ഴ​യീ​ടാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം തു​ക സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ലേ​ക്ക് പി​ഴ​ത്തു​ക​യാ​യി ല​ഭി​ച്ചി​രി​ക്കു​ന്ന​തും കാ​സ​ര്‍​ഗോ​ട്ട് നി​ന്നാ​ണ്.